കുട്ടികള്‍ സഹിതം സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് നല്‍കാതെ മടക്കി അയക്കുന്നു
മമ്മുട്ടിയുടെ പുത്തന്‍ പണത്തെ തിയറ്ററില്‍ ‘അസാധുവാക്കി’ സെന്‍സര്‍ ബോര്‍ഡ്.
കുട്ടികള്‍ സഹിതം സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് നല്‍കാതെയും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് കാശ് തിരിച്ചു കൊടുത്തും പുത്തന്‍ പണത്തിന് ‘എട്ടിന്റെ പണിയാണ് ‘ഇപ്പോള്‍ തിയറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമ കാണാനായി 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി എത്തിയവരോട് പുത്തന്‍ പണത്തിന് ‘A’ സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ കാണാന്‍ പറ്റില്ലന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.
സിനിമയില്‍ മമ്മുട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്ന ഒരു പയ്യന്‍ തോക്ക് ഉപയോഗിക്കുന്ന സീനുകള്‍ ഉള്ളതിനാലാണ് സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.
സംവിധായകന്‍ രഞ്ജിത്തിനോട് സിനിമയില്‍ പയ്യന്‍ തോക്ക് ഉപയോഗിക്കുന്ന രംഗം വ്യക്തമല്ലാത്ത രൂപത്തില്‍ കാണിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറാവാതിരുന്നതിനാലാണ് ഈ വിലക്കത്രെ. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം നടപ്പാക്കുന്നതിനു മുന്‍പ് ആ വിവരം വേണ്ടപ്പെട്ടവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പല സന്ദര്‍ഭങ്ങളിലും സിനിമയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്.സെന്‍സര്‍ ബോര്‍ഡിന്റെ ഇപ്പോഴത്തെ കര്‍ക്കശ നിലപാടിനു പിന്നില്‍ ഇക്കാര്യം പ്രധാന ഘടകമായിട്ടുണ്ടാവുമെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdo...
Follow: https://twitter.com/anweshanam.com