Malappuram Flashmob: Woman Commission Registers Case Againt Cyber Attack
മലപ്പുറത്ത് ഫ്ലാഷ്മോബ് സംഘടിപ്പിച്ച പെണ്‍കുട്ടികളെ അപമാനിച്ചവർക്ക് പണി വരുന്നു. പൊതുനിരത്തില്‍ ഡാൻസ് കളിച്ച വിദ്യാർഥികള്‍ക്കെതിരെ സംഘടിത ആക്രമണമാണ് ഒരു വിഭാഗം അഴിച്ചുവിട്ടത്. പൊതുനിരത്തില്‍ ഡാൻസ് കളിച്ചത് ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു ഒരു വിഭാഗത്തിൻറെ ആരോപണം. പെണ്‍കുട്ടികളെ വ്യക്തിപരമായി അധിക്ഷേപിച്ചും അവർക്കെതിരെ അശ്ലീലകരമായ പരാമർശങ്ങള്‍ നടത്തിയുമായിരുന്നു ഇക്കൂട്ടരുടെ സൈബർ ആക്രമണം. ഏതായാലും പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പരാമർശങ്ങള്‍ നടത്തിയവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബര്‍ സെല്ലിന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഫ്‌ളാഷ് മോബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ അന്തസ്സിന് പോറലേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേരളത്തിന് അപമാനകരമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.