Surprise Me!

ദീലിപീന്റെ രാമലീല തെലുങ്കിലേക്ക്? നായകന്‍? | filmibeat Malayalam

2017-12-09 528 Dailymotion

Dileep's Career Best Ramaleela To Be Remade in Telugu
ദിലീപിന്റെ കരിയറിലെ മികച്ച ബോക്‌സ് ഓഫീസ് പ്രകടനങ്ങളില്‍ ഒന്നാണ് രാമലീല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ രാമലീലയും പ്രതിസന്ധിയിലായിരുന്നു. ദിലീപിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി വിദൂര സമാനതകളുള്ള ചിത്രത്തെ മാര്‍ക്കറ്റ് ചെയ്തതും അത്തരത്തിലായിരുന്നു. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങുന്നതിന് മുമ്പ് തിയറ്ററിലെത്തിയ രാമലീല ബോക്‌സ് ഓഫീസില്‍ മിന്നുന്ന വിജയം നേടി. അതിന് പിന്നാലെയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 14 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച രാമലീല ബോക്‌സ് ഓഫീസില്‍ നേടിയത് 55 കോടിയിലധികമാണ്. ഇത് തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന് വഴിയൊരുക്കിയതും. നടനും നിര്‍മാതാവുമായ കല്യാണ്‍ റാം ആണ് രാമലീല റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. രാമലീലയുടെ തെലുങ്ക് റീമേക്കുമായി ബന്ധപ്പെട്ട് മറ്റ് സിനിമാ പ്രവര്‍ത്തകരും നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്തതെന്നാണ് തെലുങ്കില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രതികരണങ്ങള്‍ അറിയാന്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. അവസാന ചര്‍ച്ചകള്‍ അനുകൂലമെങ്കില്‍ സിനിമ തെലുങ്കില്‍ ഉടന്‍ നിര്‍മിക്കുമെന്നാണ് സൂചന.