മലാപറമ്പ് ഇഖ്റ ഹോസ്പിറ്റലിൽ ലിഫ്റ്റ് ഓപ്പറേറ്ററെ പൊലീസുകാരനും സഹോദരനും ചേർന്ന് ക്രൂരമായി മർദിച്ചു. മെഡിക്കൽ കോളെജ് സ്വദേശി അക്ഷയ് കാന്തിനെയാണ് (26) എആർ ക്യാമ്പിലെ പൊലീസുകാരനായ മുസ്തഫയും അയാളുടെ സഹോദരനും പിഡബ്ല്യുഡി ജീവനക്കാരനുമായ മുഹമ്മദും ചേർന്ന് മർദിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം