മൂന്നാറില്‍ കുറിഞ്ഞിപ്പൂക്കാലം.....
12 വര്‍ഷത്തിനു ശേഷം നീലക്കുറിഞ്ഞി പൂക്കുന്നു
മൂന്നാറില്‍ ഇനി കുറിഞ്ഞിപ്പൂക്കാലം.മൂന്നാറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്തിനു തുടക്കമായി. മൂന്നുമാസം നീളുന്ന പ്രധാന നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നാര്‍ മലനിരകള്‍ നീലപ്പുതപ്പു വിരിച്ച പോലെയായിരിക്കും കാണപ്പെടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ നീലവസന്തം കാണാനെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഏകദേശം 8 ലക്ഷത്തോളം സഞ്ചാരികള്‍ ഇക്കുറി മൂന്നാറിലെത്തുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രധാന കേന്ദ്രമായ ഇരവികുളം ദേശീയ പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന്റെ 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായാകും നല്‍കുക. ഒരു ദിവസം പരമാവധി 4000 പേര്‍ക്കു മാത്രമാണ് സന്ദര്‍ശന സൗകര്യം ലഭിക്കുക. സന്ദര്‍ശന സമയവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
12 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു നീലക്കുറിഞ്ഞിക്കാലം എത്തുമ്പോള്‍, മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/