ക്രൈസ്തവ ദേവാലയങ്ങളില്‍ ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് ബാവ. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''സ്ത്രീയും പുരുഷനും തമ്മില്‍ നടക്കുന്ന വിവാഹം മാത്രമാണ് സഭയില്‍ അനുവദനീയമായിട്ടുള്ളത്. എന്നാല്‍ ഭിന്നലിംഗക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.'' പ്രമുഖ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാവ ഇപ്രകാരം പറഞ്ഞത്.