mohanlal's barroz trending in social media
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ സംവിധാനത്തിലേക്കും ചുവട് വെക്കുകയാണ്. ഗായകന്‍, നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അദ്ദേഹം എന്നായിരിക്കും സംവിധായകനായി തുടക്കം കുറിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. പലരും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു.