empty chairs in gautam gambirs campaign rally
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ് ദില്ലിയില്‍ ബിജെപി.2014 ല്‍ മുഴുവന്‍ സീറ്റുകളും ബിജെപിയാണ് ഇവിടെ തൂത്തുവാരിയത്. ഇത്തവണ കോണ്‍ഗ്രസും ആംആദ്മിയും സഖ്യത്തിലാണ് മത്സരിക്കുകയെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സഖ്യം ഉപേക്ഷിച്ചതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന ഈസ്റ്റ് ദില്ലിയില്‍ ബിജെപിക്കായി ഇറങ്ങിയത് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ്. വലിയ പ്രതീക്ഷയാണ് ഗംഭീറില്‍ ബിജെപി വയ്ക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിറക്കിയ തീപൊരു സ്ഥാനാര്‍ത്ഥിയെ കേള്‍ക്കാന്‍ ദില്ലിയില്‍ ജനം എത്തിയില്ല എന്നത് ബിജെപിക്ക് ആശങ്ക പകര്‍ന്നിരിക്കുന്നത്. ഗംഭീറിന്റെ പരിപാടിയിലെ ആളൊഴിഞ്ഞ സദസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്