തന്റെ കുഞ്ഞിനെ കടിച്ചുകീറിയ നായക്കൂട്ടത്തിനെതിരെ പ്രതികാരം ചെയ്തിരിക്കുകയാണ് വാനരക്കൂട്ടം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ നായ്ക്കൂട്ടം കൊന്നതിന് വാനരന്മാര്‍ പ്രതികാരം ചെയ്തത് 250 നായ്ക്കളെ കൊലപ്പെടുത്തിയാണ്.കഴിഞ്ഞ ഒരുമാസമായി 250 ഓളം നായ്ക്കുഞ്ഞുങ്ങളെയാണ് ഇവിടത്തെ വാനരക്കൂട്ടം മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്