വർഷങ്ങൾക്ക് മുൻപ് കൊല്ലം കോർപറേഷൻ ലക്ഷങ്ങൾ മുടക്കി വാങ്ങിയ രണ്ട് ആംബുലൻസുകൾ. ഇന്നത്തെ അവസ്ഥ കണ്ടാൽ വാഹനം ആണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. ചവിട്ടുപടിക്ക് ഉയരക്കൂടുതലെന്ന് ആരോപിച്ചായിരുന്നു റജിസ്ട്രേഷൻ പോലും ചെയ്യാതെ വാഹനം ഉപേക്ഷിച്ചത്. നിരവധി പ്രതിഷേധങ്ങൾ ഉണ്ടായിട്ടും യാതൊരു ഫലവും ഇല്ലെന്നാണ് ഉയരുന്ന പരാതി