Surprise Me!

രാജ്യസഭാംഗം സി സദാനന്ദന് നേരെയുണ്ടായ വധശ്രമം; 35 വര്‍ഷങ്ങള്‍ക്ക് പ്രതികള്‍ കീഴടങ്ങി, യാത്രയപ്പ് നല്‍കി സിപിഎം പ്രവർത്തകർ

2025-08-05 4 Dailymotion

കണ്ണൂർ: രാജ്യസഭ അംഗംമായ സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പ്രതികൾ കീഴടങ്ങി. കെ കെ ശൈലജ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫിസില്‍ പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കി പ്രതികള്‍ക്ക് സ്വീകരണം നൽകി. സിപിഎമ്മുകാരായ എട്ട് പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്. പ്രതികൾക്ക് യാത്രയയപ്പ് നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയിൽ ഹാജരായത്. ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. ഏഴ് വര്‍ഷത്തെ തടവാണ് വിധിച്ചിരുന്നത്. പ്രതികളെ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും. 1994 ജനുവരി 25-ന് രാത്രി ആണ് ആക്രമണം നടന്നത്. ഉരുവച്ചാൽ കുഴിക്കൽ കെ ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി മച്ചാൻ രാജൻ, കുഴിക്കൽ പി കൃഷ്‌ണന്‍, മനയ്ക്കൽ ചന്ത്രോത്ത് രവീന്ദ്രൻ, കരേറ്റ സുരേഷ് ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്‌ണന്‍ എന്നിവരായിരുന്നു പ്രതികൾ. ഇവർ സദാനന്ദന് 50,000 നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു.