32 മത്സരങ്ങള്‍, 16 ദിവസം നീണ്ട പോരാട്ടം, തീപാറിയ ത്രില്ലറുകള്‍, കൂറ്റൻ ജയങ്ങള്‍. ഒടുവില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ സുവര്‍ണ കിരീടത്തിനായി ഏറ്റുമുട്ടാൻ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരിസ് കൊല്ലം സെയിലേഴ്‌സും. ആര്‍ക്കാണ് മുൻതൂക്കം, പരിശോധിക്കാം.